Friday, May 27, 2011

മകരകൊയ്ത്ത്.....

എഡാ ഹമുക്കെ എണീക്കടാ"നടു പുറത്ത് വന്നു പതിച്ച ചവിട്ടിനൊപ്പം കാതില്‍ അവ്യക്തമായ് വന്നലച്ച ശകാരം. കേട്ട് നസീര്‍ പുതപ്പിനുള്ളില്‍ നിന്നും ഞെട്ടലോടെ മൂരി നിവര്ന്നെ ണീറ്റു. അവന്റെ പീള കെട്ടിയ കണ്ണു വലിച്ച്
തുറന്നു..മുന്നില്‍ ഉപ്പ.;പാതിരാവിലെപ്പോഴോ വന്നു കയറിയതായിരിക്കണം. ഓര്‍ക്കാട്ടെരി ചന്തയില്‍ പോത്തിനെ വാങ്ങാന്‍ പോകുവാനായി തയ്യാറായി നില്ക്കു ന്നു.
അള്ളോ.ഇന്ന് ഞാനല്ലെ ബാങ്ക്*കൊടുക്കേണ്ടത്. നസീര്‍ ഒരാന്തലോടെ ചാടിയെണീറ്റു. പായ തെറുത്ത് കഴുക്കോലില്‍ ഒരേ വരിയില്‍ തൂങ്ങിയാടുന്ന രണ്ട് കയറിന്റെ ഉറിയില്‍ കയറ്റി വെച്ച കിടക്കക്ക് മുകളിലേക്ക് തിരുകി കയറ്റിഅയയില്‍ കിടന്നിരുന്ന ഷര്ട്ട് തോളിലിട്ട് അടുക്കള കോലായിലെ തകരപാത്രത്തില്‍ സൂക്ഷിച്ചിട്ടുള്ള ഉമിക്കരി എടുത്ത് പുറത്തേക്കിറങ്ങി.

പുത്തന്പരള്ളിയില്‍ നിന്നുമുള്ള ബാങ്ക് അവസാനിക്കുന്നു."അസ്സലാത്തു ഹൈറും മിനന്നൌം (നമസ്കരിക്കല്‍ ഉറക്കത്തേക്കാള്‍ ശ്രേഷ്ടമാകുന്നു ).നസീര്‍ പുളികൂല്‍ പള്ളിയെ ലക്ഷ്യമാക്കി ഓടുമ്പോള്‍ മുക്രിയുടെ* ആജ്ഞാപിക്കുനത് പോലുള്ള ശബ്ദത്തില്‍ ബാങ്കിന്റെ അവസാന വാചകങ്ങള്‍ അവന്റെ നെഞ്ചിടിപ്പ് കൂട്ടി.കിഴക്ക് ചക്രവാളത്തില്‍ അപ്പോഴും മിന്നുന്ന ധ്രുവനക്ഷത്രത്തെ കുറച്ചു നേരം നോക്കി നിന്നുകൊണ്ടവന്‍ തുറക്കാന്‍ മടി കാണിച്ച വായ് തുറന്ന് കട്ട പല്ലില്‍ ഉമിക്കരി തേച്ച് പിടിപ്പിച്ചു പള്ളിക്കുളത്തിലേക്കിറങ്ങി.
മകരമഞ്ഞില്‍ കോച്ചി വിറങ്ങലിച്ച് കിടക്കുന്നു കുളത്തിലെ വെള്ളം.കയ്യും മുഖവും കഴുകി പള്ളി മുറ്റത്തെ ഹൌളില്‍ *തലേ ദിവസം കോരി നിറച്ചിട്ടിട്ടുള്ള വെള്ളത്തില്‍ നിന്നും വുളു*എടുത്തു. അകത്തു കയറി ഖിബലയ്ക്ക്*തിരിഞ്ഞ് രണ്ട് കയ്യിലേയും ചൂണ്ടാണി വിരല്‍ ചെവിയില്‍ തിരുകി നസീര്‍ ബാങ്ക് വിളിക്കാന്‍ തുടങ്ങി.ബാങ്കിന്റെ അവസാനത്തില്‍ മടി പിടിച്ചുറങ്ങുന്നവരെ ആരാധനയിലേക്കെത്തിക്കാന്‍ വേണ്ടി പറയേണ്ട ശ്രേഷ്ടമായ വാചകങ്ങള്‍ മറക്കാതിരിക്കാന്‍ അവന്‍ ശ്രമിച്ചു.ചിലപ്പോഴൊക്കെ അവനത് പറയാന്‍ മറക്കാറുളതും അതിനവനു ഉസ്താദിന്റെ കയ്യിലുള്ള കാര വടി കൊണ്ട് തൊലി പൊട്ടുന്നത് വരെ കിട്ടാറുള്ളതു മനസ്സിലേക്ക് വന്നതും നസീര്‍ന്റെ സ്വരം ഒന്നിടറി...

സുബുഹി* നമസ്കാരത്തിനു ശേഷം അവനിരുന്നു ഖുറാന്‍ പാരായണം ചെയ്തു.പിന്നീട് കൈകള്‍ രണ്ടും മേലോട്ടുയര്ത്തിസ തന്റെ കഷ്ടപ്പാടുകളില്‍ നിന്നും മോചനം കിട്ടാനായി കരളുരുകി പ്രാര്ത്ഥിോച്ചു. എന്നിട്ട് ഉസ്താദിനുള്ള ചായ വാങ്ങാനായി അലുമിനിയത്തിന്റെ തൂക്കു പാത്രവുമായി സെയ്ദാലിക്കാടെ ചായ പീടികയിലേക്ക് നടന്നു.
സൂര്യന്റെ ആദ്യ കിരണങ്ങള്‍ നാദാപുരം അങ്ങാടിലേക്കെത്തി നോക്കുന്നതേയുണ്ടായിരുന്നുള്ളൂ.കാക്കകള്‍ കൂട്ടത്തോടെ ബഹളമുണ്ടാക്കി തീറ്റയന്വേഷിച്ച് പറന്നു പോകുന്നു.സെയ്ദാലിക്കാടെ പീടിക ടാക്സി സ്റ്റാന്റ്നടുത്താണ്.ആദ്യ പാറകടവ്ക്കുള്ള യാത്രക്കാരേയും കാത്ത് ഒടവളി അസീസ്‌ ബീഡിയും കത്തിച്ച് നെഞ്ച്ച് തടവി കൊണ്ട് റോഡ്‌ ലേക്ക് നോക്കിയിരിക്കുന്നുണ്ട്.നസീര്‍ താജ് ഹോട്ടലില്‍ത്തുമ്പോള്‍ സെയ്ദാലിക്ക സമോവറിലേക്ക് വെള്ളം ഒഴിച്ച് തുടങ്ങുകയായിരുന്നു.അവനവിടെ കണ്ട കീറാനിട്ടിരുന്ന മരത്തടിയിലിരുന്നു.”എന്താഡ നസീരെ ഇന്റെ ഉസ്താദിനുള്ള ചായടെ ബെള്ളത്തിനാവും അല്ലെ ഇഞ്ഞു ബന്നത്”.കൊക്കി കൊക്കി ചുമച്ച് കൊണ്ട് അന്ത്രുമാന്ക്ക അവനോട് തിരക്കി.അതേയെന്നവന്‍ തലയാട്ടി സമോവറിനെ പുണരുന്ന അഗ്നി നാളങ്ങളെ നോക്കിയിരുന്നു.. .”ഏല്ല മോനെ നസീരെ ഇന്റെ ഉപ്പ എങ്ങനെ അന്നോട്.? ഇന്നേ തല്ലലുണ്ടാ.”.അവനത് കേട്ട് ഒന്നും മിണ്ടാതിരിക്കുമ്പോള്‍ സെയദാലിക്ക പറയുന്നുണ്ട്."ഇങ്ങളോനോട് ചൊയിച്ചിറ്റെന്താ.ഓന്റെ കാര്യം കസ്റ്റാ .അതിലും കസ്റ്റാ ഒന്റെ ഉമ്മാന്റെ കാര്യം.എത്രായാലും രണ്ടാം കെട്ടല്ലെ.ഓന്റെ ഉപ്പാക്കൊക്കില്ലല്ലോ ഉമ്മാന്റെ രണ്ടാം കെട്ട്യോന്‍ .പടച്ച തമ്പുരാന്‍ ഓര്ക്കെന്തെങ്കിലും ബയി കാണിച്ച് കൊടുക്കേരിക്കും .ആ ഹമുക്കെന്നും കുടിച്ചോണ്ടാ പൊരേ ചെല്ലുന്നത്..എന്നിറ്റ് ഇവനെ തല്ലി ചതക്കലന്നെ .ഏന്റെ പെണ്ണുങ്ങള്‍ ഏന്നും ഇബന്റെ ഉമ്മാന്റെ കാര്യം പറഞ്ഞ് ബെഷമിക്കണത് കാണാം.കള്ള ഹിമാര്‍ .. പോതുങ്ങളെ അറുത്തറുത്ത് ഓന്റെ സൊഭാവം ബടക്കായി.കണ്ണീ ചോരല്ലാത്തോന്‍ ." ..
"സെയ്ദാലിക്കാ ചായ തെളച്ചാ"..അവന്‍ ആ സംഭാഷണങ്ങളുണ്ടാക്കിയ നീരസത്തോടെ തിരക്കി."ദാ ഇപ്പാവും.ഇഞ്ഞ് കുറച്ചു നേരം ആടെ ഇരിക്കെടാ അനക്കെന്താ ഇത്തര ദിര്ദിട". അന്ത്രുമാന്ക്കാകടെ ചോദ്യത്തിന് അവന്‍ പറഞ്ഞു "എനിക്കവിടേയൊക്കെ അടിച്ചോരണം നേരം വൈകിയാല്‍ ഉസ്താദിന്റെന്ന് ചീത്ത കേക്കും".അതും കേട്ടുകൊണ്ടവിടെ എത്തിയ അമ്മദുക്ക അതേറ്റ് പിടിച്ച് പറയാന്‍ തുടങ്ങി."ഇങ്ങള്.ഓനെ പെട്ടെന്ന് വിട്ടോടുക്ക് .ഉസ്താദി ഇപ്പം ഇബനല്ലെ മോന് .ഇവന് കയിഞ്ഞാലും ഏല്ലാ കുട്ടികളും , ഇവനെ സ്വന്തം മോനെ പോലെ അല്ലെ കാണുന്നത് . .അതും പറഞ്ഞയാള്‍ ഒരു കൊലച്ചിരി ചിരിച്ചു.ഇതു കേട്ട് അന്ത്രുമാന്ക്കട അയാളുടെ കൊക്കി കൊക്കിയുള്ള ചുമയ്ക്കൊപ്പം ശ്വാസം കിട്ടാതെ ചിരിക്കുന്നുണ്ട്.നസീര്‍രുന്ന് പല്ലിറുമ്മി."അല്ല നസീരെ അ.മമ്മദുക്ക അവനെ വിടാനുള്ള ഭാവമില്ലായിരുന്നു. അവന്‍ അയാളെ രൂക്ഷമായൊന്ന് നോക്കി.".അവന്‍ ചായയെടുക്കാതെ ഇറങ്ങി നടന്നു."എഡാ ഈ ചായും കൊണ്ട് പോഡാ"സെയ്ദാലിക്ക ചായ പാത്രവുമായി അവന്റെ പിന്നാലെ വന്നു.അവന്റെ കയ്യില്‍ തൂക്കു പാത്രം കൊടുക്കുമ്പോള്‍ സെയ്ദാലിക്ക അവനെ നോക്കി കരുണയോടെ പറഞ്ഞു."മോന്‍ ബെശമിക്കണ്ട ആരെങ്കിലും എന്തെങ്കിലൊക്കെ പറഞ്ഞോട്ടെ..ഇയ്യത് കാര്യാക്കണ്ട".നസീര്‍ പാത്രവും വാങ്ങി ഒന്നും മിണ്ടാതെ ചരല്‍ നിറഞ്ഞ ഇടവഴിയിലേക്ക് കയറി.

നേരം നന്നായി പുലര്ന്നി രിക്കുന്നു. പള്ളിയുടെ പുറകിലൂടൊഴുകുന്ന പുളികൂല്‍ തോടിനു ഇ രുവശവും വളര്ന്നു നില്ക്കു ന്ന കൈതകളില്‍ വെയില്‍ നാളങ്ങള്‍ ചിരി തൂകുന്നുണ്ടായിരുന്നു.നസീര്‍ ഉസ്താദിന് ചായ കൊടുത്ത ശേഷം മദ്രസ്സ* അടിച്ച് വ്രുത്തിയാക്കി കൂജയില്‍ വെള്ളം നിറച്ച് മേശപ്പുറത്ത് വെച്ചു." മോനെ നസീരെ നീ ഇവിടെ വന്നെ ".ഉസ്താദവനെ സ്നേഹത്തോടെ വിളിച്ചു തന്റെ സുന്ദരമായ തല തടവി കൊണ്ട്പറഞ്ഞു "ഞാന്‍ ഒരായ്ച്ച ഇവിടെ ഉണ്ടാവില്ല ,നീ നേരത്തിനും കാലത്തിനും ബന്ന് ഇവിട്ത്തെ കാര്യങ്ങള്‍ നോക്കണം ".അവന്‍ തന്റെ സന്തോഷം പുറത്ത് കാണിക്കാതെ തലയാട്ടി. പള്ളി മുറ്റമടിക്കാനായ് ചൂലുമെടുത്ത് കൊണ്ടിറങ്ങി.

ഒന്പതാം ക്ലാസ്സിലാണ് നസീര്‍ .പഠിക്കുന്നത്.അവനു പത്താം ക്ലാസ് കഴിഞ്ഞ് വയറിംഗ് പഠിക്കാന്‍ പോകണമെന്നുണ്ട്..ആ പ്രദേശത്തെ ഇലക്ട്രീഷ്യന്‍ ആയ ഇല്ലത്ത്‌ അബ്ദുല്ലകനോട് അവനും അവന്റെ ഉമ്മയും അതിനുള്ള സമ്മതമെടുത്തിട്ടുണ്ട്.സ്കൂള്‍ അവധിക്ക് അബ്ദുള്ളക്ക പണിത്തിരക്കുള്ളപ്പോള്‍ അവനെ സഹായത്തിന്. വിളിക്കാറുമുണ്ട്..
ഉസ്താദ് കുറച്ച് ദിവസത്തേക്കവിടെയുണ്ടാവില്ല എന്ന വാര്ത്ത് നല്കിയ സന്തോഷത്തിലാണ് നസീര്‍ വീട്ടിലെത്തിയത്.തലേ ദിവസം വെള്ളത്തിലിട്ട് വെച്ചിരുന്ന ചോറ്.കാന്താരി മുളകും ഉപ്പും കൂട്ടി വാരിതിന്നുന്നതിനിടയില്‍ ഉമ്മ അവനെ വിളിച്ചു, "നസീരെ മോനെ തലയിലീ എണ്ണ പൊരട്ടടാ"..ഉമ്മയുടെ സ്നേഹസ്വരത്തിനു മുന്നില്‍ അവനിന്നും ശൈശവം വിടാത്ത ബാലനാണു..എണ്ണ കുപ്പിയെടുത്ത് ഉമ്മ അവന്റെ തലയിലേക്ക് ഒഴിച്ചു..പിന്നെ പോത്തുകളെ പരിചരിച്ച് തഴമ്പ് വീണ കൈവിരല്‍ കൊണ്ടവര്‍ അവന്റെ മുടിയിഴകളിലൂടെ തലോടി..ഉമ്മായുടെ ചെറു ചൂടുള്ള ശ്വാസം അവന്റെ കഴുത്തിലേറ്റപ്പോള്‍ നസീരെന്റെ കണ്ണുകള്‍ അറിയാതെ അടഞ്ഞു പോയി..

തോര്ത്തും സോപ്പുമെടുത്തു കൊണ്ട് പുളികൂല്‍ തോട്ടിലേക്ക് നടക്കുമ്പോള്‍ തോട്ടിന്റെ കുറുകെയുള്ള പാലത്തിലൂടെ ദാറുല്‍ ഹുദാ നൈസരി ബസ്സില്‍ കുട്ടികളെ നിറച്ചു പോകുന്നത് കണ്ടു . . മണല്‍ തിട്ടകളിലെ അലക്കു കല്ലില്‍ മണ്ണാത്തികള്‍ തങ്ങളുടെ നിത്യ വ്രുത്തിയില്‍ മുഴുകിയിരുന്നു.അവരുടെ കുഞ്ഞുങ്ങള്‍ പുളികൂല്‍ തോടിന്റെ തീരത്ത് മണ്ണപ്പം ചുട്ടു കളിക്കുന്നുണ്ട്.അവന്‍ മെല്ലെ തോ ട്ടില്‍ലേക്കിറങ്ങി.കൈകള്‍ കൊണ്ട് ഓളങ്ങളെ വകഞ്ഞ് മുങ്ങാം കുഴിയിട്ട് നിവര്ന്നു .

ശരീരത്തില്‍ സോപ്പ് തേച്ച് പിടിപ്പിക്കുമ്പോഴാണതവന്‍ ശ്രദ്ധിച്ചത്.അവന്റെ ശരീരം പുരുഷത്വത്തിന്റെ ലക്ഷണങ്ങള്‍ കാണിച്ച് തുടങ്ങിയിരിക്കുന്നു.ഉള്ളില്‍ തോന്നിയ ആനന്ദം അവന്റെ ഇത്തിരി തടിച്ച ചുണ്ടുകളില്‍ ഒരു മന്ദസ്മിതമായ് വിരിഞ്ഞു. ചുറ്റും നോക്കി .ഇല്ല ആരും തന്നെ ശ്രദ്ധിക്കുന്നില്ല.എല്ലവരും തങ്ങളൂടെ ജോലികളില്‍ വ്യാപ്രുതരാണ്.അവനത് വരെ ശ്രദ്ധിക്കാതിരുന്ന അവന്റെ പൌരുഷത്തെ നിറഞ്ഞ ആനന്ദത്തോടെ വീണ്ടും വീണ്ടും നോക്കി.അവന്‍ തന്റെ ചെറുതായി വിരിഞ്ഞു തുടങ്ങിയ നെഞ്ചിലേക്ക് കയ്യോടിച്ചു നോക്കി ;ഇളം കറുപ്പ് നിറത്തില്‍ മുളച്ചിരിക്കുന്ന രോമങ്ങളില്‍ പൈതങ്ങളോടെന്ന പോലെ തലോടി ഏറെ നേരം നിന്നവന്‍ ഉസ്താദിനു പ്രാതല്‍ കൊണ്ട് കൊടുക്കുന്നതിനെ കുറിച്ച് മനഃപൂര്വം മറന്നു.പക്ഷെ അയാളുടെ സ്നേഹത്തിന് മുന്പി്ല്‍ നസീറിന്റെ സന്തോഷം തോട്ടിലെ ഓളങ്ങളേ പോലെ പാതി വഴിയില്‍ നിലച്ചു.

സ്കൂളിലേക്ക് പുറപ്പെടുന്നതിന്‍ മുന്പ് നസീറിന്ന് മൂസഹാജിയുടെ വീട്ടില്‍ നിന്നും ഉസ്താദിനുള്ള പ്രാതല്‍ കൊണ്ട് കൊടുക്കണം. പുളികൂല്‍ പള്ളിയിലെ മൌലവിയായിട്ടെ എത്തിയ ആളാണീ ഉസ്താദ്.അയാള്ക്കു ള്ള മൂന്ന് നേരത്തെ ഭക്ഷണവും പ്രദേശത്തെ പ്രശസ്ത തറവാട്ടുകാരും പണക്കാരുമായ മൂസ്സ ഹാജിയുടെ വീട്ടില്‍ നിന്നാണ്.

നസീറിന്‍ ഉമ്മ രണ്ടാം ഭര്ത്താനവുമായിട്ടുള്ള പൊറുതി തുടങ്ങിയത് കഷ്ടപാടുകള്ക്കിപടയിലും മാറി പോകാനിഷ്ടപെടാത്ത യൌവനത്തെ കഴുക കണ്ണുകളില്‍ നിന്നും രക്ഷിക്കാനായിരുന്നു.എന്നാല്‍ അയാളുടെ കൊടും പീഠനങ്ങള്ക്ക്ു ഉമ്മയും മകനും ഒരു പോലെ ഇരയായപ്പോള്‍ ഉമ്മ തന്നെയാണ് ഉസ്താദിനോട് സങ്കടം പറഞ്ഞതും അവനവിടെ അയാളൂടെ പരിചരണങ്ങള്ക്കാഒക്കിയതും..
ഉസ്താദിനുള്ള പ്രാതലും കൊടുത്ത് ഒതുക്കു കല്ലുകള്‍ ഇറങ്ങുമ്പോള്‍ നസീര്‍ മനസ്സില്‍ ചില തീരുമാനങ്ങള്‍ കണ്ട് തുടങ്ങി. അവന്റെ ഉള്ളിലിരുന്നാരോ പറയുന്നു.നസീരെ നീ ഇപ്പോള്‍ ഒത്ത ഒരു പുരുഷനാണ്. നിന്റെ ജീവിതത്തില്‍ വിലങ്ങ് തടിയായ് നില്‍ ക്കുന്ന എന്തിനോടും നീ ചെറുത്ത് നില്ക്കുക അല്ലെങ്കില്‍ പ്രതികരിക്കുക.വഴിയില്‍ കിടന്ന കല്ലു തട്ടി മുന്നോട്ടാഞ്ഞ് വീഴാന്‍ പോയപ്പോഴാണവന്‍ ചിന്തകള്‍ക്ക് കടിഞ്ഞാണിട്ടത്.

വീട്ടില്‍ എത്തിയ നസീര്‍ന്റെ വെളുത്ത് തുടുത്ത മുഖത്തും നെഞ്ചത്തും കാണപെട്ട രോമരാജികളില്‍ നോക്കി നിര്വ്രുങതി കൊണ്ടു.പിന്നെ ഉമ്മ കാണാതെ അടുക്കളയില്‍ ചെന്ന് അടുപ്പിന്റെ തിണ്ണയില്‍ കമഴ്ത്തി വെച്ചിരുന്ന കലത്തിന്റെ മൂട്ടില്‍ ചൂണ്ട് വിരലും നടു വിരലും അമര്ത്തിഅ തോണ്ടിയെടുത്ത കരി കൊണ്ട് ഉമ്മറക്കോലായില്‍ തൂക്കിയിട്ടിരുന്ന ചിന്നിയ മുഖ കണ്ണാടിയുടെ മുന്നില്‍ നിന്ന് സൂക്ഷ്മതയോടെ ചുണ്ടുകള്ക്ക്ി മേലെയുള്ള നീലിച്ച രോമങ്ങളെ കറുപ്പിച്ചു..ഷര്ട്ടി്ടുമ്പോള്‍ അവനറിയാതെ തന്നെ അവന്റെ വിരിഞ്ഞു തുടങ്ങുന്ന മാറിടം വിജ്രുംഭിച്ച് പിടിക്കാന്‍ തുടങ്ങി.അന്നു വരെ മടക്കി കുത്താതെ മുണ്ടുടുത്തിരുന്ന നസീര്‍ പുസ്തക കെട്ട് തോളില്‍ വെച്ച് മുണ്ടും മടക്കി കുത്തി മുഖത്തൊരാത്മ വിശ്വാസം വരുത്തി തലയുയര്ത്തിച നടന്നു.
ഇടവഴിയിലൂടെ ആണ്കുതട്ടികളും പെണ്കുസട്ടികളും കൂട്ടം കൂടി സ്കൂളിലേക്ക് പോകുന്നുണ്ടായിരുന്നു.നസീര്‍ ഒളികണ്ണിട്ട് പെണ്കുസട്ടികളെ നോക്കി.അവര്‍ എന്തൊക്കെയോ കലപില കൂട്ടി പറയുകയല്ലാതെ തന്നെ ഒന്നു നോക്കുന്നില്ലല്ലോ എന്നവന്‍ കുണ്ഠിതപെട്ടു.

നാദാപുരത്ത്‌ മകരകൊയ്ത്ത് പാട്ടിന്റെ ഈരടികള്‍ അലയടിച്ചു. അവന്റെ ജീവിതത്തിലെ അലോസമായ ബാപ്പ വീട്ടില്‍ നിന്ന് പോത്ത് കച്ചവടത്തിനുപുറത്തു പോയിരിക്കുന്നു ,ഒപ്പം ഏറ്റവും കൂടുതല്‍ സ്നേഹിക്കുകയും അത് പോലെ പേടികുകയും ചെയുന്ന ഉസ്താദും ഇല്ലാതെയുള്ള ദിനങ്ങള്‍ . നസീര്‍ അവന്റെ ജീവിതത്തില്‍ ആഹ്ലാദമെന്തെന്നറിയാന്‍ തുടങ്ങി….

ക്രിസ്മസ്സ് പരീക്ഷയുടെ അവസാന ദിവസം ക്ലാസ്സില്‍ വെച്ച് അവനോട് ഹിന്ദി നോട്ട് ബുക്ക് ചോദിച്ച് ചെന്ന ആ പെണ്കുഅട്ടിയുടെ നാണം ഒളിപ്പിച്ചു വെച്ച കണ്ണുകളിലെ സുറുമ പരന്നത് കണ്ട് അവനു കൌതുകം തോന്നി.അവള്‍ മെല്ലെ അവനോട് പറഞ്ഞു “നസീര്‍ന്റെ മീശയ്ക്ക്” നല്ല കറുപ്പ് .അവന്‍ ആണായെന്നാദ്യം അംഗീകരിച്ച ആ പെണ്കുനട്ടിയോട് നസീര്‍ നെന്തെന്നില്ലാത്ത ഒരു സ്നേഹാദരവ് തോന്നി.അന്നു മുഴുവന്‍ ക്ലാസ്സിലിരുന്നവന്‍ നിറമുള്ള സ്വപ്നങ്ങള്‍ കാണുകയായിരുന്നു.ആ പെണ്കുുട്ടിയുടെ വാക്കുകളിലൂടെ പെയ്ത മഴയില്‍ അനുരാഗത്തിന്റെ ബീജങ്ങള്‍ അവന്റെയുള്ളില്‍
പൊട്ടി മുളച്ചിരുന്നു .അന്നു അവര്‍ രണ്ടു പേരും ക്ലാസ്സില്‍ കണ്ണുകളിലൂടെ അന്യോന്യം അവരുടെ മനസ്സ് കൈമാറി കളിച്ചു.

പതിവിലധികം സന്തോഷത്തോടെയാണ്.നസീര്‍ സ്കൂള്‍ വിട്ട് വന്നത്..മുറ്റത്തിരുന്നു ഓല മെടഞ്ഞിരുന്ന ഉമ്മയെ അവന്‍ പിറകിലൂടെ ചെന്ന് വട്ടം പിടിച്ച് അവരുടെ കരുവാളിച്ചതും ഭര്ത്തിവിന്റെ തല്ലു കൊണ്ട് നിറം മങ്ങിയതുമായ കവിളുകളില്‍ തെരു തെരെ ഉമ്മ വെച്ചു.."എന്താഡ മോനെ ഇനക്കൊരെളക്കം'.ഉമ്മ ആഹ്ലാദത്തോടെ ചോദിച്ചു..ഒന്നൂല്ലുമ്മാ..അവന്‍ അകത്ത് ചെന്ന് ഷര്ട്ടൂ രി വന്നു വീണ്ടും കണ്ണാടിക്ക് മുന്നില്‍ നിന്നു.അപ്പോളവന്റെ ഉമ്മ പരിതപിക്കുന്നുണ്ടായിരുന്നു..മോനെ അധികം സന്തോശിക്കണ്ട ഇന്നാ ഇന്റെ ഉപ്പാ ഏന്നു പറയുന്ന ആള്‍ കച്ചോടം കയിഞ്ഞ് കള്ളും കുടിച്ചോണ്ടാവും വരണത്..
ഇന്റെ മോനിന്നു പള്ളിയില്‍ പോയി കെടന്നാ മതീറ്റാ. ങെ..ആ ചിന്ത അവനിലൊരു വെറുപ്പുളവാക്കി.വേണ്ടുമ്മ ഞാനിവിടെ കെടന്നോളാം…
"ന്റെ മൊനെ ഇന്നെ തല്ലി ചതക്കണത് കാണന്ള്ള കരുത്ത് ന്റെ മുത്തിന്റുമ്മാക്കില്ല..അതോണ്ടാ". അവനത്.വരെ അനുഭവിച്ചിരുന്ന ആനന്ദമെല്ലാം നിമിഷങ്ങള്‍ കൊണ്ടപ്രത്യക്ഷമായി.വാടിയ മുഖവുമായി നസീര്‍ മഗ് രിബ് * ബാങ്ക് കൊടുക്കാന്‍ വേണ്ടി പള്ളിയിലേക്ക് നടന്നു..

നമസ്കാരം കഴിഞ്ഞ് ആളുകളൊക്കെ പിരിഞ്ഞു.അന്തി ചുവപ്പില്‍ മാനം തുടുത്തിരിക്കുന്നു..അവന്‍ പള്ളിയുടെ ചവിട്ടു പടിയില്‍ വന്നിരുന്നു.ആകാശത്തേക്ക് നോക്കി.മിന്നി തിളങ്ങുന്ന ശുക്ര നക്ഷത്രം,അതിനടിയിലായി ചിരിച്ച മുഖവുമായി അമ്പിളിക്കീറ് പടിഞ്ഞാറോട്ട് കുതിക്കുന്ന മേഘങ്ങള്ക്കി ടയിലൂടെ എത്തി നോക്കുന്നത് പോലെ തോന്നി അവന്.. പുളികൂല്‍ മുക്കിലേക്ക് പതുക്കെ ഇരുട്ടു തന്റെ പുതപ്പുമായെത്തി. പള്ളി മുറ്റത്തെ താണി മരത്തിന്റെ ചില്ലകളില്‍ കൂടുള്ള കിളികളൊക്കെയും ചേക്കേറാനെത്തിയിരിക്കുന്നു.. അത്രയ്ക്കകലെയല്ലാതെ കാണുന്ന ജുമഹത് പള്ളിയിലെ മീസാന്‍ *കല്ലുകള്ക്കി ടയിലൂടെ പാറി പറക്കുന്ന മിന്നമിനുങ്ങുകള്‍ .നസീര്‍ തന്റെ ദുര്വിിധിയില്‍ നെടുവീര്പ്പി ട്ടു.ഉപ്പാടെ സ്നേഹത്തിന്റെ കണങ്ങള്‍ ഇപ്പോഴും അവന്റെ കൈകളില്‍ അത്തറിന്റെ മണമായിട്ടുണ്ട്.അവന്‍ ഇരുട്ടിലൂടെ തന്റെ ഉപ്പാടെ കബറിടത്തിലേക്ക് നടന്നു.പള്ളിത്തൊടിയുടെ പടിഞ്ഞാറ്.മൂലയിലുള്ള ഇലഞ്ഞി മരത്തിന്റെ ചുവട്ടിലാണാ കബര്‍ .അവനവിടെ ചെന്ന് നിന്ന് യാസീനോതാന്‍ * തുടങ്ങി. ഓതുന്നതിനിടയില്‍ അണപൊട്ടി ഒഴുകിയ കണ്ണുനീരിനെ തടഞ്ഞു നിര്ത്താാന്‍ അവന്‍ നന്നെ പാടു പെട്ടു.ഉപ്പാന്റെ മുന്നില്‍ നസീര്‍ന്റെ സങ്കടക്കടല്‍ അലതല്ലിയൊഴുകി.എത്ര നേരം അവനാ മീസാന്‍ കല്ലിനു ചുവട്ടില്‍ ഇരുന്നെന്നറിഞ്ഞില്ല.ഈഷാ * ബാങ്കിന്റെ വിളിയില്‍ അവനു പരിസര ബോധമുണ്ടായി. പുളികൂല്‍ പള്ളി ലക്‌ഷ്യം വെച്ച് ഒടി. ഹൌളില്‍ പോയി അംഗ ശുദ്ധി വരുത്തി.പള്ളിക്കുള്ളിലേക്ക് കയറി.

"*************************************************
*****************************.

അന്നവന്‍ നമസ്കാരത്തിനു ശേഷം വേഗം തന്നെ വീട്ടിലേക്ക് പോയി.മുറ്റത്തേക്ക് കയറുമ്പോഴെ കേട്ടു ആ ക്രൂരന്റെ അട്ടഹാസം .ഇടക്കിടെ കിട്ടുന്ന തല്ലില്‍ ഉമ്മയുടെ അള്ളോ അള്ളോ എന്ന ദയനീയ നിലവിളിയും ..നസീര്‍ മുറ്റത്ത് കുറച്ച് നേരം നിന്നു .അയാളുടെ അസഭ്യ വര്ഷലങ്ങളുടെ ഇന്നത്തെ കാരണം തന്റെ ഉമ്മായ്ക്കൊരിക്കലും ഇല്ലാത്ത ഒരു അവിഹിത ബന്ധത്തിന്റെ പേരിലാണെന്ന് മനസ്സിലായപ്പോള്‍ നസീര്‍ തന്റെ പല്ലുകളിറുമ്മി കൈകള്‍ കൂട്ടി തിരുമ്മി..പിന്നെ തഴെ കിടന്ന ഒരു കല്ലെടുത്ത് മുറ്റത്തെ മൂലയില്‍ കിടന്നിരുന്ന അവനിടക്ക് ഇറച്ചിയുടെ അവശിഷ്ടങ്ങള്‍ തീറ്റിക്കാറുള്ള പട്ടിയുടെ നേര്ക്കെ്റിഞ്ഞ് അരിശം തീര്ത്തു . മോങ്ങി കൊണ്ട് പട്ടി ഇരുളിലേക്കെങ്ങോ മറഞ്ഞു.എന്നിട്ടവന്‍ ശബ്ദമുണ്ടാക്കാതെ ഉമ്മറത്തേക്ക് കയറി.അവിടെ ഇറയത്ത് പട്ടികക്കുള്ളില്‍ തിരുകി വെച്ചിട്ടുള്ള പോത്തിനെ അറുക്കുന്ന കത്തിയെടുത്ത് എളിയില്‍ തിരുകി അവിടെ നിന്നും ഇറങ്ങി നടന്നു..

ഇടവഴിയില്‍ മുനിഞ്ഞ് കത്തുന്ന വഴി വിളക്കിന്റെ അടിയില്‍ കുറച്ച് നേരം നിന്നു.പിന്നെ നേരെ സെയ്ദാലിക്കാടെ ചായ പീടികയിലേക്ക് ചെന്നു.കച്ചവടമെല്ലാം കഴിഞ്ഞ് എല്ലാം ഒതുക്കി വെക്കുന്ന തിരക്കിലായിരുന്നു സെയ്ദാലിക്ക."എന്താ മോനെ പൈക്കുനുണ്ടോ ".ഒന്നും മിണ്ടാതെ ഇരിക്കുന്നത് കണ്ടപ്പോള്‍ സെയ്ദാലിക്ക ഒരു പാത്രത്തില്‍ ചോറും ഉണക്ക മീന്‍ കറിയും ആയി അവന്റെ മുന്നില്‍ വെച്ചു കൊടുത്തു."തിന്നൊ മോനെ, ഇന്ന് പച്ച മീനൊന്നും കിട്ടിയില്ല..ഊം..ആ പഹയന്‍ വന്നിട്ടുണ്ട് , ഉമ്മനെ തല്ലി കൊല്ല്ന്നുണ്ടാവും, നീ അതും ഓര്ത്തുൊ അന്തി പഷ്ണി കെടക്കണ്ട .ആ ചോറു ബെയ്ചാ"..നസീര്‍ മിണ്ടാതെ ചോറ്.വേഗത്തില്‍ വാരി തിന്നു.സെയ്ദാലിക്ക പാത്രങ്ങളൊക്കെ എടുത്ത് വെച്ച് ഓലവാതില്‍ അടക്കാന്‍ തുടങ്ങിയപ്പോള്‍ നസീര്‍ ആവിടെ നിന്നും തോട്ടിന്റെ തീരത്തേക്ക് നടന്നു."മഞ്ഞു കൊള്ളണ്ട നസീരെ പള്ളിയിലെങ്കിലും പോയി കെടന്നാള"..സെയ്ദാലിക്ക അയാളുടെ വീട്ടിലേക്കുള്ള യാത്രക്കിടെ അവനെ ഓര്മടപെടുത്തി.

അവന്റെ ഭാവി പോലെ ഇരുളടഞ്ഞ വീഥിയിലൂടെ കുറേ നടന്നു.ഒടുക്കം എത്തിച്ചേര്ന്ന്ത് അവന്റെ വീട്ടുമുറ്റത്ത് .പനയോല തട്ടിക കൊണ്ടുണ്ടാക്കിയ വാതില്‍ മെല്ലെ തള്ളിത്തുറന്ന് അകത്ത് കടന്നവന്‍ കരിന്തിരിയാളുന്ന വിളക്കിന്റെ വെളിച്ചത്തില്‍ കണ്ടു അവന്റെ ഉമ്മയെ...തലയുടെ ഒരു വശത്തായ് രക്തം തളം കെട്ടി കിടക്കുന്നു.നെഞ്ചിടിപ്പോടെ ചെന്ന് അവന്റെ ഉമ്മയുടെ ചേതനയറ്റ ശരീരത്തെ കുലുക്കി നോക്കി..പാതി തുറന്ന കണ്ണുകളിലെ ദയനീയത മുറ്റുന്ന ഭാവം കണ്ടപ്പോള്‍ നസ്‌ീര്‍ ന്റെ ഉള്ളം കലങ്ങി.. താനുണ്ടായിട്ടും ആ മാതാവിനെ രക്ഷിക്കാന്‍ ആയില്ലല്ലോ എന്നത് അവനെ ഉന്മാദത്തിന്റെ പാരമ്യത്തിലെത്തിച്ചു. കട്ടിലില്‍ കൂര്ക്കം വലിച്ചുറങ്ങുന്ന കശാപ്പുകാരനെ കണ്ടപ്പോള്‍ അവന്റെ കണ്ണിലെ പ്രതികാരം ആളിക്കത്തി. അപ്പോളയാളില്‍ നിന്നും വമിച്ചിരുന്ന വിയര്പ്പി ന് പോത്ത്നെയ്യിന്റെ നാറ്റമായിരുന്നു.
നസീര്‍ എളിയില്‍ തിരുകിയിരുന്ന കത്തി ശ്വാസോച്ഛ്വസത്തിനൊപ്പം ഉയര്ന്നുച താഴുന്ന അയാളുടെ തൊണ്ടക്കുഴിയിലേക്ക് കുത്തിയിറക്കി. അറുക്കുമ്പോള്‍ വെപ്രാളപ്പെടുന്ന
കാളകളൂടെ അമറല്‍ പോലെ തോന്നിച്ച അയാളുടെ നിലവിളിക്ക് ചെവി കൊടുക്കാതെ ഇറങ്ങി പള്ളിക്കുളത്തെ ലക്ഷ്യമാക്കി ഓടി.ഒറ്റക്കുതിപ്പിന് കുളത്തിലേക്ക് ഊളിയിട്ടു. പിടയുന്ന കാലുകളോടെയവന്‍ കുളത്തിന്റെ അഗാധതയിലേക്ക് ചെന്ന് പാപക്കറ പുരണ്ട ആ കത്തിയെ കബറടക്കി മുങ്ങി നിവര്ന്നു .
അന്ത്യ വിധിയും കാത്തു കിടക്കുന്ന പരേതാത്മക്കളോട് തന്റെ വിജയം പങ്കിട്ട നസീര്‍ ദൂരെ തിളങ്ങുന്ന നക്ഷത്രത്തെ വഴി കാട്ടിയാക്കി എങ്ങോട്ടെന്നില്ലതെ നടന്നു. മകര മഞ്ഞിനൊപ്പം വീശുന്ന തണുത്ത കാറ്റ് അപ്പോള്‍ പുളികൂല്‍ മുക്കിനെ കുളിരണിയിക്കുന്നുണ്ടായിരുന്നു....

No comments:

Post a Comment